വ്യാപാര സാധ്യതകൾ ചർച്ച ചെയ്ത് നേപ്പാൾ അംബാസഡറും ലുലു ഹൈപ്പർ മാർക്കറ്റും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ നേപ്പാൾ അംബാസഡർ ഘാനശ്യാം ലാംസാൽ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് റീജനൽ ഓഫിസ് സന്ദർശിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉന്നത മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ അംബാസഡറെ സ്വീകരിച്ചു.
കുവൈത്ത് വിപണിയിലേക്ക് ലുലു ഹൈപ്പർ മാർക്കറ്റ് വഴി നേപ്പാൾ ഉൽപന്നങ്ങളുടെ ഇറക്കുമതി, ബിസിനസ് സാധ്യതയും സഹകരണവും തുടങ്ങിയ വിഷയങ്ങൾ ഇരുവിഭാഗവും ചർച്ച നടത്തി. തങ്ങളുടെ ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങളെയും ചരക്കുകളെയും കുറിച്ച് നേപ്പാൾ അംബാസഡർ വിശദീകരിച്ചു. കുവൈത്ത് ഉപഭോക്താക്കളെ ആകർഷിക്കാനും വിപണിയിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും വൈവിധ്യമാർന്ന നേപ്പാൾ ഉൽപന്നങ്ങളിലൂടെ കഴിയുമെന്നും ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കൾക്ക് നൽകാനുള്ള ലുലുവിന്റെ പ്രതിബദ്ധത ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. നേപ്പാൾ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ താൽപര്യവും പ്രകടിപ്പിച്ചു. നേപ്പാളും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും സാമ്പത്തിക ബന്ധവും ശക്തിപ്പെടുത്തുന്നതാകും ഇതെന്നും ഇരുവിഭാഗവും വിലയിരുത്തി. ലുലു ഹൈപ്പർ മാർക്കറ്റ് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നേപ്പാൾ അംബാസഡർ നന്ദി അറിയിക്കുകയും വിജയകരമായ വ്യാപാര പങ്കാളിത്ത സാധ്യതയിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.