കയറ്റുമതിയിൽ 152 ശതമാനം വളർച്ച നേടി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഇൗ വർഷം രണ്ടാം പാദത്തിൽ കുവൈത്തിെൻറ കയറ്റുമതി 152 ശതമാനം വർധിച്ചു. ഇറക്കുമതിയിൽ 18.9 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 1.97 ശതകോടി ദീനാറിെൻറ കയറ്റുമതിയാണ് രാജ്യം നടത്തിയത്. ഇൗ വർഷം 4.97 ശതകോടി ദീനാറായി ഉയർന്നു. ഇതിൽ 4.5 ശതകോടി ദീനാറും പെട്രോളിയമോ അനുബന്ധ ഉൽപന്നങ്ങളോ ആണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 1.7 ശതകോടി മാത്രമായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം വാണിജ്യ ഇടപാടുകളും അന്തർദേശീയ വ്യാപാരവും മന്ദീഭവിച്ചിരുന്നതാണ് ഇൗ അന്തരത്തിന് കാരണം. എണ്ണവില കൂപ്പുകുത്തിയിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യവും കുറവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.