പുതിയ അഡിക്ഷൻ റിഹാബിലിറ്റേഷൻ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പുതിയ അഡിക്ഷൻ റിഹാബിലിറ്റേഷൻ സെന്റർ ഉടൻ പ്രവർത്തനമാരംഭിക്കും. സെന്ററിന്റെ നിർമാണ പ്രവർത്തനം അൽ സബ ഹെൽത്ത് ഡിസ്ട്രിക്റ്റിൽ അവസാനഘട്ടത്തിലാണ്. 208 രോഗികളെയും കുടുംബാംഗങ്ങളെയും സന്ദർശകരെയും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് കെട്ടിടം. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കെട്ടിടത്തിന്റെ നിർമാണ പുരോഗതി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി സന്ദർശിച്ച് വിലയിരുത്തി. മികച്ച സൗകര്യത്തോടെ ആസക്തി ചികിത്സ കേന്ദ്രം പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.
അഡിക്ഷൻ ചികിത്സിക്കുന്നതിനും പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽറഹ്മാൻ അൽ മുതൈരി, എൻജിനീയറിങ് അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹിം അൽ നഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.