ഫർവാനിയ ആശുപത്രിയോടനുബന്ധിച്ച് പുതിയ രക്തബാങ്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ഫർവാനിയ ആശുപത്രിയോടനുബന്ധിച്ച് പുതിയ രക്തബാങ്ക് സ്ഥാപിച്ചു. രക്ത ശേഖരം വർധിപ്പിക്കാനായി എല്ലാ ആരോഗ്യമേഖലയിലും രക്ത ബാങ്കുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ആരോഗ്യമന്ത്രാലയം മെഡിക്കൽ സർവിസ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ കഷ്തി പറഞ്ഞു. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസ് വകുപ്പിെൻറ സേവനം തൃപ്തികരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫർവാനിയ ഹോസ്പിറ്റൽ ബ്രാഞ്ചിൽ നാലു ബെഡുകളാണുള്ളതെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവിസ് വകുപ്പ് മേധാവി ഡോ. റീം അൽ രിദ്വാൻ പറഞ്ഞു. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ രാത്രി 8.30 വരെ ഇവിടെ രക്തം സ്വീകരിക്കും. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ ആസ്ഥാനം ജാബിരിയയിലാണ്. അദാൻ ആശുപത്രിയോടനുബന്ധിച്ച് ഇൗ വർഷം രക്തബാങ്ക് സ്ഥാപിച്ചിരുന്നു. മൂന്നിടത്തുമായി 93 ബെഡുകളാണുള്ളത്.
ഇൗവർഷം ഇതുവരെ രക്തബാങ്കിന് കീഴിൽ 75,000 ബാഗ് രക്തവും 8000 പ്ലേറ്റ്ലറ്റുകളും സ്വീകരിച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഗുണമേന്മയോടെയും സുരക്ഷ ഉറപ്പാക്കിയുമാണ് രക്ത ബാങ്ക് പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു. അതേസമയം, രാജ്യത്തെ രക്തബാങ്കിൽ രക്തത്തിെൻറ കുറവ് ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്.
നെഗറ്റിവ് ഗ്രൂപ്പുകൾ ഉൾപ്പെടെ അപൂർവ രക്തങ്ങൾക്കാണ് ഏറെ ക്ഷാമം. നെഗറ്റിവ് ഗ്രൂപ്പുള്ളവർ രക്തം നൽകാൻ എത്തുകയാണെങ്കിൽ രാജ്യത്തെ വിവിധ ആശുപത്രികളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും.
രക്തബാങ്ക് സന്നദ്ധ സംഘടനകളുമായി ചേർന്ന് ഇതിനായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ശേഖരിച്ച രക്തത്തിെൻറ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ആരോഗ്യമന്ത്രാലയം നൂതന സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.