ദുബൈ ദുബൈ കറക് മക്കാനി മംഗഫിൽ പുതിയ ബ്രാഞ്ച് തുറന്നു
text_fieldsകുവൈത്ത് സിറ്റി: രുചി വൈവിധ്യങ്ങൾ കൊണ്ട് ചായയിൽ വ്യത്യസ്തത തീർത്ത് ആസ്വാദകരിൽ ഇടം പിടിച്ച ദുബൈ ദുബൈ കറക് മക്കാനി മംഗഫിൽ പുതിയ ബ്രാഞ്ച് തുറന്നു. മംഗഫ് - മക്ക സ്ട്രീറ്റിലെ പുതിയ ബ്രാഞ്ച് ലഫ്റ്റനന്റ് കേണൽ നഹാർ മുഹമ്മദ് അൽ മുത്ലഖേം ഉദ്ഘാടനം ചെയ്തു. എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർമാരായ മുഹമ്മദ് കുഞ്ഞി, ജമാൽ, സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, അബ്ദുല്ല അൽ അൻസി, മുറാദ് മുഹമ്മദ്, ആത്തിഫ് നസിം, അയ്യൂബ് ഗ്രാൻഡ് ഹൈപ്പർ എന്നിവർ സന്നിഹിതരായിരുന്നു.
കുവൈത്തിൽ ദുബൈ ദുബൈ കറക് മക്കാനിയുടെ ഒമ്പതാമത്തെ ബ്രാഞ്ചാണിത്. കുവൈത്തിലും ജി.സി.സിയിലുമായി 12 ഔട്ട്ലറ്റുകൾ ദുബൈ ദുബൈ കറക് മക്കാനിക്കുണ്ട്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും വരും വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ രുചി സമ്മാനിക്കുന്നു.
കറക് ടി, കറക് വാനില, കറക് ചോക്കലറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഡമൻ, കറക് ജിൻജർ തുടങ്ങി ചായയിൽ ഏറെ വൈവിധ്യങ്ങൾ ഇവിടെ ലഭ്യമാണ്. കറക് കോൾഡ് ടി, കറക് കോൾഡ് കോഫി എന്നിവ വ്യത്യസ്ത രുചിയിൽ ദുബൈ ദുബൈ കറക് മക്കാനിയുടെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. ഇതിനൊപ്പം എണ്ണക്കടികൾ, ജ്യൂസുകൾ, ഷവർമ, സാൻവിച്ച്, ബർഗർ, ക്ലബ് സാൻവിച്ച്, ദം ചിക്കൻ ബിരിയാണി തുടങ്ങിയവയും കൂട്ടിനുണ്ട്. ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോ ലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ടോണിക് ബ്രാൻഡുകൾ, വൈൽഡ് ക്രാഫ്റ്റ് ലഗേജ്, ക്ലീൻകാർട്ട് മൊബൈൽ കാർ വാഷ് എന്നീ സംരംഭങ്ങളുമുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.