അബ്ബാസിയ ദാരുത്തർബിയ മദ്റസക്ക് പുതിയ കമ്മിറ്റി
text_fieldsഅബ്ദുൽ ലത്തീഫ് എടയൂർ (പ്രസി.) ശിഹാബ് കോഡൂർ (ജന. സെക്ര.) ഹബീബ് കെ.എം. കയ്യം (ട്രഷ.)
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കീഴിലെ അബ്ബാസിയയിലുള്ള ദാറുത്തർബിയ മദ്റസക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഭാരവാഹികൾ: അബ്ദുൽ ലത്തീഫ് എടയൂർ (പ്രസി.), ശിഹാബ് കോഡൂർ (ജന. സെക്ര.), ഹബീബ് കെ.എം. കയ്യം (ട്രഷ.), രായിൻകുട്ടി ഹാജി, അബ്ദുറസാക്ക് ദാരിമി, ബഷീർ വാജ്ദാൻ (വൈ. പ്രസി.), യൂസുഫ് ഫെറോക്ക്, ഇഖ്ബാൽ പതിയാരത്ത്, ശറഫുദ്ദീൻ കുഴിപ്പുറം (ജോ. സെക്ര). കുവൈത്ത് ഇസ്ലാമിക് കൗൺസിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കെ.ഐ.സി കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ശിഹാബ് കോഡൂർ നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 66637447, 90002329.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.