തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറിക്കി സിവിൽ സർവിസ് കമീഷൻ.
വിവിധ മേഖലകളിലുള്ള ഒഴിവുകൾ സർക്കാർ ഏജൻസികളും മന്ത്രാലയങ്ങളും ഒക്ടോബർ ഒന്നിന് മുമ്പ് സിവിൽ സർവിസ് കമീഷന് റിപ്പോർട്ട് ചെയ്യണം. സ്ഥാപനങ്ങളിൽ ഒഴിവുകൾ വരുമ്പോൾ സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണമെന്നും സിവിൽ സർവിസ് കമീഷൻ നിർദേശം നൽകി. നിയമന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും യോഗ്യതയുള്ള സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരം നൽകുന്നതിന്റെയും ഭാഗമായാണ് പുതിയ നിർദ്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.