കെ.കെ.എം.എ അഹ്മദി സോണൽ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ അഹ്മദി സോണൽ വാർഷിക ജനറൽ ബോഡി യോഗം ഫഹാഹീൽ ഓഡിറ്റോറിയത്തിൽ ചേർന്നു. നിസാമുദ്ദീൻ ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സോണൽ പ്രസിഡണ്ട് മുഹമ്മദ് അലി കടിഞ്ഞിമൂല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.ഹാരിസ് വാർഷിക റിപ്പോർട്ടും, വൈസ് പ്രസിഡണ്ട് ഹംസ കുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മെഡക്‌സ് മെഡിക്കൽ കെയർ സി.ഇ.ഒ. മുഹമ്മദ് അലി പ്രത്യേക അതിഥിയായി.
കെ.സി.റഫീഖ്,മുഹമ്മദ് നവാസ്,അബ്ദുൽ കലാം മൗലവി, എം.പി.സുൽഫിക്കർ,കെ.എച്ച്. മുഹമ്മദ്,ലത്തീഫ് ഷെദീയ,നഈം,ഇസ്മായിൽ,സുബൈർ പാട്ടിയിൽ,അബ്ദുൽ അസീസ്,അബ്ദുൽ റഊഫ് എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡണ്ട് സി.എം.അഷ്‌റഫ് സ്വാഗതവും ജനറൽ സെക്രട്ടറി കെ.ടി.റഫീഖ് നന്ദിയും പറഞ്ഞു. കെ.ബഷീർ തെരഞ്ഞെടുപ്പ് നിയ്രന്തിച്ചു.
പുതിയ ഭാരവാഹികൾ: പി.എം.ഹാരിസ് (പ്രസി),കെ.ടി.റഫീഖ് (ജന.സെക്ര), കെ.പി.നിയാദ് (ട്രഷ), ഫിറോസ് ടി, നാസർ എം.ടി, ബഷീർ ഉദിനൂർ, സി.എം.അഷ്‌റഫ്,സലീം കൊമ്മേരി,അബ്ദുൽ റഷീദ്,അഷ്‌റഫ് അലി (വൈ.പ്രസി), മുഹമ്മദ് യാസീൻ (ഐടി), ഷഹീർ അഹ്‌മദ് (അഡ്മിൻ) ഷറഫുദ്ദീൻ സി.കെ.എം(കമ്യൂണിക്കേഷൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.