അടൂർ എൻ.ആർ.ഐ ഫോറത്തിന് പുതിയ നേതൃത്വം
text_fieldsകുവൈത്ത് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ 2023 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ജിജു മോളേത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.സി. ബിജു സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റുമാരായ മാത്യൂസ് ഉമ്മൻ, ബിജോ പി. ബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം റിപ്പോർട്ടും ട്രഷറർ എ.ജി സുനിൽകുമാർ കണക്കും ജോയി ജോർജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡൻറ് ശ്രീകുമാർ എസ്. നായർ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി ശ്രീകുമാർ എസ്. നായർ (പ്രസി), കെ.സി. ബിജു (വൈ. പ്രസി), അനിഷ് എബ്രഹാം (ജന. സെക്ര), എ.ജി. സുനിൽ കുമാർ (ട്രഷ), ബിജു കോശി (ജോ. സെക്ര), ഷഹീർ മൈദീൻ കുഞ്ഞ് (ജോ. ട്രഷ), ആദർശ് ഭുവനേശ് (പി.ആർ.ഒ), ജോയി ജോർജ് (ഓഡിറ്റർ), ജിജു മോളേത്ത് (ഉപദേശക സമിതി ചെയർമാൻ), മാത്യൂസ് ഉമ്മൻ, ബിജോ പി. ബാബു, വില്യം കുഞ്ഞ്കുഞ്ഞ് (ഉപദേശക സമിതി അംഗങ്ങൾ), അനു പി. രാജൻ, റിജോ കോശി, അജോ സി. തോമസ്, ബിനു പൊടിയൻ, വിഷ്ണുരാജ്, ജയൻ ജനാർദനൻ, ടെറി തോമസ്, ജയകൃഷ്ണൻ, വിനു ദിവാകരൻ, സി.ആർ. റിൻസൺ, മനീഷ് സി. തങ്കച്ചൻ, ജെറോം മാത്യു, കലേഷ് കുമാർ, ആഷ സാമുവൽ, സുജ സുനിൽ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാൻ അനു പി. രാജൻ വരണാധികാരിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.