ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് ഇസ്ലാഹി സെന്ററുകളുടെ സംയുക്ത കൂട്ടായ്മയായ ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാഹ് കാരാടൻ-സൗദി (പ്രസി), അബ്ദുൽ ലത്തീഫ് നല്ലളം-ഖത്തർ (ജന. സെക്ര), ഹസൈനാർ അൻസാരി-യു.എ.ഇ (ട്രഷ.) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
സുലൈമാൻ മദനി (ഖത്തർ), സിദ്ദീഖ് മദനി (കുവൈത്ത്), ഹുസൈൻ മാസ്റ്റർ (ഒമാൻ) എന്നിവർ വൈസ് പ്രസിഡന്റുമാരും സാബിർ ഷൗക്കത്ത് (യു.എ.ഇ), ഫാറൂഖ് സ്വലാഹി (സൗദി അറേബ്യ), നൂറുദ്ദീൻ (ബഹ്റൈൻ) എന്നിവർ സെക്രട്ടറിമാരുമാണ്. കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്കുട്ടി മദനി, എൻ.എം. അബ്ദുൽ ജലീൽ, എം.ടി. മനാഫ് മാസ്റ്റർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ മറവിൽ സമൂഹത്തെ അരാജകവത്കരിക്കുകയും കുടുംബ സംവിധാനത്തെ അരക്ഷിതമാക്കുകയും ചെയ്യുന്ന നവ ലിബറൽ നീക്കങ്ങളുടെ അപകടം സമൂഹം തിരിച്ചറിയണമെന്ന് കോഓഡിനേഷൻ സമിതി ആവശ്യപ്പെട്ടു. അപ്രായോഗികവും സമൂഹവിരുദ്ധവുമായ വരട്ടുവാദങ്ങളെ വിപ്ലവമായി വാഴ്ത്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.