തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പുതിയ ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ആന്റോ പാണേങ്ങാടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനിതാവേദി ജോയന്റ് സെക്രട്ടറി വിജി ജിജോ സ്വാഗതമാശംസിച്ചു.
ജനറൽ സെക്രട്ടറി ഹരി കുളങ്ങര വാർഷിക റിപ്പോർട്ടും ട്രഷറർ ജാക്സൺ ജോസ് സാമ്പത്തിക റിപ്പോർട്ടും വനിതാ വേദി സെക്രട്ടറി പ്രീന സുദർശൻ വനിതാ വേദി റിപ്പോർട്ടും കളിക്കളം ജനറൽ കൺവീനർ മാനസ പോൾസൺ കളിക്കളം റിപ്പോർട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രജിഷ് ചിന്നൻ, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, മീഡിയ കൺവീനർ വിനീത് വിൽസൺ, സോഷ്യൽ വെൽഫെയർ കൺവീനർ ജയേഷ് ഏങ്ങണ്ടിയൂർ, സ്പോർട്സ് കൺവീനർ നിതിൻ ഫ്രാൻസിസ്, ആർട്സ് ജോയന്റ് കൺവീനർ ജിതേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജാക്സൺ ജോസ് നന്ദി പറഞ്ഞു.
ഭാരവാഹികൾ: ബിജു കടവി (പ്രസി), മുകേഷ് ഗോപാലൻ (ജന. സെക്ര), തൃതീഷ് കുമാർ (ട്രഷ), ജഗദാംബരൻ(വൈ.പ്രസി), ജിൽ ചിന്നൻ, സിജു എം എൽ, ബിജു സി.ഡി (ജോ.സെക്ര), സതീഷ് പൂയത്ത് (ജോട്രഷ), ജെസ്നി ഷമീർ(വനിതാവേദി ജനറൽ കൺവീനർ), ഷാന ഷിജു(സെക്ര), സക്കീന അഷ്റഫ് (ജോ.സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.