പുതിയ പാർലമെൻറ്; പുത്തൻ പ്രതീക്ഷകൾ
text_fieldsകുവൈത്ത് സിറ്റി: സമാനതകളില്ലാത്ത വെല്ലുവിളികളുടെ നടുവിലൂടെ ലോകവും രാജ്യവും കടന്നുപോവുേമ്പാൾ കുവൈത്തിെൻറ ഭാവി നിർണയിക്കാൻ ജനം 50 പ്രതിനിധികളെ ചുമതലപ്പെടുത്തി.
16ാമത് പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഫലം പുറത്തുവന്നപ്പോൾ പ്രമുഖരുടെയും പ്രതിഭാധനരുടെയും കൂട്ടമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 50 അംഗ പാർലമെൻറിലേക്ക് അഞ്ച് മണ്ഡലങ്ങളിൽനിന്നാണ് പത്തുപേരെ വീതം തെരഞ്ഞെടുത്തത്. ഒരു വനിത പോലും തെരഞ്ഞെടുക്കപ്പെട്ടില്ല. മൂന്നാം മണ്ഡലത്തിൽ മത്സരിച്ച 15ാം പാർലമെൻറിലെ ഏക വനിത പ്രതിനിധിയായിരുന്ന സഫ അൽ ഹാഷിമിന് ജയിക്കാനായില്ല.
നിലവിലെ പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ഡെപ്യൂട്ടി സ്പീക്കർ ഇൗസ അൽ കൻദരി അടക്കം നിരവധി സിറ്റിങ് എം.പിമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം മണ്ഡലത്തിൽനിന്ന് ഹസ്സൻ അബ്ദുല്ല ജൗഹർ, യൂസുഫ് അബ്ദുല്ല അൽ ഗുറയ്യിബ്, അഹ്മദ് ഖലീഫ് അൽ ശുഹൂമി, ഹമദ് അഹ്മദ് റൂഹുദ്ദീൻ, ഇൗസ അഹ്മദ് അൽ കൻദരി, അലി അബ്ദുൽ റസൂൽ അൽ ഖത്താൻ, അദ്നാൻ അബ്ദുൽ സമദ് അൽ സഹദ്, അബ്ദുല്ല മുഹമ്മദ് അൽ തുറൈജി, അബ്ദുല്ല ജാസിം അൽ മുദഫ്, ഉസാമ ഇൗസ അൽ ഷാഹീൻ എന്നിവർ വിജയികളായി. രണ്ടാം മണ്ഡലത്തിൽനിന്ന് മർസൂഖ് അലി അൽ ഗാനിം, മുഹമ്മദ് ബർറാക് അൽ മുതൈർ, ഖലീൽ ഇബ്രാഹിം അൽ സാലിഹ്, ഹമദ് മുഹമ്മദ് അൽ മതർ, സൽമാൻ ഖാലിദ് അൽ ആസ്മി, ഖാലിദ് ആയിദ് അൽ ഇനീസി, ബദ്ർ നാസർ അൽ ഹുമൈദി, ബദ്ർ ഹമദ് അൽ മുല്ല, ഹമദ് സൈഫ് അൽ ഹർഷാനി, അഹ്മദ് മുഹമ്മദ് അൽ ഹമദ് എന്നിവർ ജനപ്രതിനിധികളായി. മൂന്നാം മണ്ഡലത്തിൽനിന്ന് അബ്ദുൽ കരീം അബ്ദുല്ല അൽ കൻദരി, ഉസാമ അഹ്മദ് അൽ മുനവ്വർ, മുഹന്നദ് തലാൽ അൽ സായിർ, ഹിഷാം അബ്ദുൽ സമദ് അൽ സാലിഹ്, അബ്ദുൽ അസീസ് താരിഖ് അൽ സഖാബി, യൂസുഫ് സാലിഹ് അൽ ഫദ്ദാല, മുബാറക് സൈദ് അൽ മുതൈരി, സഅദൂൻ ഹമ്മാദ് അൽ ഉതൈബി, ഫാരിസ് സഅദ് അൽ ഉതൈബി, മുഹൽഹൽ ഖാലിദ് അൽ മുദഫ് എന്നിവർക്കാണ് എം.പിയാവാൻ നിയോഗം.
നാലാം മണ്ഡലത്തിൽനിന്ന് ശുെഎബ് ശബ്ബാബ് അൽ മുവൈസിരി, ഫായിസ് ഗന്നം അൽ മുതൈരി, മുസഅദ് അബ്ദുറഹ്മാൻ അൽ മുതൈരി, മുഹമ്മദ് ഉബൈദ് അൽ റജ്ഹി, സൗദ് സഅദ് അൽ മുതൈരി, താമിർ സഅദ് അൽ ദിഫീരി, മർസൂഖ് ഖലീഫ അൽ ഖലീഫ, ഫർസ് മുഹമ്മദ് അൽ ദൈഹാനി, സഅദ് അലി അൽ റഷീദി, മുബാറക് ഹൈഫ് അൽ ഹജ്റഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അഞ്ചാം മണ്ഡലത്തിൽനിന്ന് ഹംദാൻ സാലിം അൽ ആസ്മി, ബദ്ർ സായിദ് അൽ ആസ്മി, മുബാറക് അബ്ദുല്ല അൽ അജ്മി, അൽ സൈഫി മുബാറക് അൽ അജ്മി, ഖാലിദ് മുഹമ്മദ് അൽ ഉതൈബി, ഹുമൂദ് മബ്റക് അൽ ആസ്മി, സാലിഹ് തിയാബ് അൽ മുതൈരി, നാസർ സഅദ് അൽ ദൂസരി, മുഹമ്മദ് ഹാദി അൽ ഹുവൈല, അഹ്മദ് അബ്ദുല്ല അൽ ആസ്മി എന്നിവർ പാർലമെൻറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.