ന്യൂനപക്ഷ വിരുദ്ധ ചോദ്യം: ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം –കെ.െഎ.സി
text_fieldsകുവൈത്ത് സിറ്റി: ഹയര്‍ സെക്കൻഡറി തുല്യത പരീക്ഷയിലെ ന്യൂനപക്ഷ വിരുദ്ധ ചോദ്യത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സാക്ഷരത മിഷെൻറ പ്ലസ് ടു തുല്യത കോഴ്സിനായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് തയാറാക്കിയ സോഷ്യോളജി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ 'ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ? വിശദീകരിക്കുക?' എന്ന ചോദ്യം മതേതര സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആർ.എസ്.എസിെൻറ വർഗീയ പ്രചാരണം, വളര്‍ന്നുവരുന്ന തലമുറകളിലേക്ക് പകർന്നുനൽകാനുള്ള അജണ്ടകളുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍.
ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഏജൻറുമാരായി പ്രവര്‍ത്തിക്കുന്നത് നാടിെൻറ ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാണ്.
പൊതുസമൂഹത്തില്‍ വിഭാഗീയത വളര്‍ത്താന്‍ പ്രേരകമാകുന്ന ഈ ചോദ്യം ഉള്‍പ്പെടുത്താന്‍ കാരണക്കാരായവരെ നിയമാനുസൃതമായി ശിക്ഷിക്കണമെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.