ഫസ്റ്റ് റിങ് റോഡ് വികസനം: മസ്ജിദ് അൽ മുതബ്ബക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തും –അഹ്മദ് അൽ ഹസ്സാൻ
text_fieldsകുവൈത്ത് സിറ്റി: ഫസ്റ്റ് റിങ് റോഡ് വികസനത്തിെൻറ ഭാഗമായി പൊളിക്കുന്ന മസ്ജിദ് അൽ മുതബ്ബ അനുയോജ്യമായ മറ്റൊരിടത്ത് പുനർനിർമിക്കും. പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിൽ പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് ആൻഡ് എൻജിനീയറിങ് വിഭാഗം അണ്ടർ സെക്രട്ടറി എൻജി. അഹ്മദ് അൽ ഹസ്സാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ശംലാൻ ബിൻ അൽ റൂമി കുടുംബത്തിെൻറ മേൽനോട്ടത്തിലാണ് മസ്ജിദ് പ്രവർത്തിക്കുന്നത്. ഏകപക്ഷീയമായി പള്ളിപൊളിക്കാനുള്ള ഔഖാഫ്–പൊതുമരാമത്ത് മന്ത്രാലയങ്ങളുടെ തീരുമാനത്തിനെതിരെ ശംലാൻ കുടുംബം കോടതിയിൽ പരാതി നൽകിയിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കുന്നത് രാജ്യത്തിെൻറ പാരമ്പര്യത്തിനുനേരെയുള്ള കൈയേറ്റമാണെന്നും നടപടി നിർത്തിവെക്കണമെന്നുമാണ് ശംലാൻ കുടുംബം വാദിച്ചത്.
എന്നാൽ, അനിവാര്യമായ റോഡ് വികസനത്തിന് മറ്റൊരു മാർഗമില്ലാത്തതിനാൽ ഇരു വിഭാഗങ്ങൾക്കിടയിൽ ഡിപ്പാർട്ട്മെൻറ് കോടതി സമവായത്തിലെത്തുകയാണ് ചെയ്തത്. ഇതനുസരിച്ച് കൂടുതൽ ദൂരത്തല്ലാത്ത മറ്റൊരു സ്ഥലത്ത് എല്ലാ പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ പറ്റിയ വിശാലമായ പള്ളി നിർമിച്ചുകൊടുക്കാൻ കോടതി പൊതുമരാമത്ത് മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.