താമസ നിയമത്തിനും, സന്ദർശന വിസക്കും പുതിയ സംവിധാനങ്ങൾ വരും
text_fieldsകുവൈത്ത് സിറ്റി: താമസ നിയമങ്ങൾ, സന്ദർശന വിസ അനുവദിക്കൽ എന്നിവയിൽ പുതിയ സംവിധാനങ്ങൾ വരുന്നു. താമസ, സന്ദർശന ഫീസ് വർധിപ്പിക്കുമെന്ന് സൂചനയുള്ള പുതിയ നിമയം ചർച്ചചെയ്യാൻ പാർലമെന്ററി ഇന്റീരിയർ, ഡിഫൻസ് കമ്മിറ്റി അംഗങ്ങളും ആഭ്യന്തരമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹും ധാരണയായതായാണ് റിപ്പോർട്ട്.
ഈ മാസം അവസാനത്തിൽ ഇതുസംബന്ധിച്ച യോഗം നടക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യോഗത്തിൽ പങ്കെടുക്കാൻ തയാറാണെന്ന് ശൈഖ് തലാൽ എം.പിമാരെ അറിയിച്ചിട്ടുണ്ട്.താമസ നിയമത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന. ഫീസ് മൂന്നിരട്ടിയാക്കുമെന്നും റിപ്പോർട്ടുണ്ട്.
വിസിറ്റ് വിസകൾക്കുള്ള ഭേദഗതികൾ ജനുവരിയിൽ നടപ്പാക്കുന്നതിനൊപ്പം ഫീസ് ഇരട്ടിയാക്കും. പുതിയ റെസിഡൻസി നിയമത്തിൽ സർക്കാറിന്റെ ഭേദഗതികൾ തയാറാണെന്നും ഉടൻ ദേശീയ അസംബ്ലിയിലേക്ക് അയക്കുമെന്നും ആഭ്യന്തര, പ്രതിരോധ സമിതി ഇക്കാര്യം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ നിയമസഭയിലേക്ക് അയച്ച കരട് നിയമത്തിലെ പോലെ അഞ്ച് വർഷത്തെ റെസിഡൻസി പെർമിറ്റ് പുതിയ താമസ നിയമത്തിലും ഉൾപ്പെടുന്നു. എന്നാൽ ഈ പെർമിറ്റ് നിക്ഷേപകർക്കോ ബിസിനസുകാർക്കോ കുവൈത്ത് സ്ത്രീകളുടെ കുട്ടികൾക്കോ ഉള്ളതല്ലെന്ന് ശൈഖ് തലാൽ എം.പിമാരോട് പറഞ്ഞു. വിഷയം എം.പിമാർക്ക് സർക്കാറുമായി ചർച്ച ചെയ്യാൻ വിടുന്നതായും അദ്ദേഹം വ്യക്തമാക്കി.അതിനിടെ, താമസ നിയമ ലംഘകർക്കെതിരെ കർശന സുരക്ഷ പരിശോധന തുടരുമെന്നും മന്ത്രി ശൈഖ് തലാൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.