മൾട്ടിനാഷനൽ കമ്പനികൾക്ക് പുതിയ നികുതി ഇന്നു മുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മൾട്ടിനാഷനൽ കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തിയത് ഇന്നു മുതൽ നിലവിൽവരും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ആഗോള നികുതി ചട്ടങ്ങൾ അനുസരിച്ചാണ് ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തുന്നത്. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന നിയമത്തിലൂടെ നികുതി വെട്ടിപ്പ് തടയുകയും നികുതി വരുമാനം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
മൾട്ടിനാഷനൽ എന്റർപ്രൈസസ് (എം.എൻ.ഇ) നികുതി ദേശീയ സമ്പദ്വ്യവസ്ഥയും മത്സരക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നോറ അൽ ഫസ്സം വ്യക്തമാക്കി. സാമ്പത്തിക വികസനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് നടപടി.
നികുതി വരുമാനം വൈവിധ്യവത്കരിക്കൽ, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കൽ എന്നിവ വഴി ഭാവിയിലെ വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയുന്ന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ശ്രമം. കുവൈത്തിന്റെ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരണത്തിന്റെയും മത്സരക്ഷമതയുടെയും ഒരു പുതിയ ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും അൽ ഫസ്സം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.