ജി.ഒ.ആർ.ഡി പരിഹരിക്കാൻ പുതിയ വിദ്യ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി ശസ്ത്രക്രിയ കൂടാതെ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ളക്സ് (ജി.ഒ.ആർ.ഡി) ചികിത്സിക്കുന്നതിനുള്ള പുതിയ വിദ്യ അവതരിപ്പിച്ചതായി കോളജ് ഓഫ് മെഡിസിൻ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ജാബിർ അൽ അലി അറിയിച്ചു.
പുതിയ സാങ്കേതികവിദ്യയെ ജി.ഇ.ആർ.ഡി.എക്സ് എന്ന് വിളിക്കുന്നു. ഇത് 98 ശതമാനത്തിലധികം സുരക്ഷിതത്വത്തോടെയുള്ള ഫലപ്രദമായ ചികിത്സ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചെരിച്ചിൽ, വായുടെ ഉൾഭാഗത്ത് അസുഖകരമായ രുചി, പുളിച്ചു തികട്ടൽ എന്നിവയാണ് ജി.ഒ.ആർ.ഡി ലക്ഷണങ്ങൾ.
വയറിലെ അസിഡിറ്റി വർധിക്കുന്നതാണ് ഇതിൽ പ്രധാനമായത്. ഭക്ഷണം വായിലേക്ക് തിരികെ വരുന്നതിനും നെഞ്ചുവേദനക്കും വിഴുങ്ങാൻ ബുദ്ധിമുട്ടിനും ഇത് കാരണമാകുന്നു. ജീവിത ശൈലി, മരുന്നുകൾ എന്നിവ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനാകും. വൈദ്യോപദേശം പിന്തുടരുക, ജീവിതശൈലി മാറ്റുക, പുകവലി നിർത്തുക, ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത് ഒഴിവാക്കുക, കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക, അനുയോജ്യമായ ഭാരം നിലനിർത്തുക, വ്യായാമം ചെയ്യുക എന്നിവയിലൂടെ ഈ അവസ്ഥ തടയാൻ കഴിയുമെന്ന് ഡോ.ജാബിർ അൽഅലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.