കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ്പില്‍ പുതിയ പരിഷ്കാരം
text_fieldsകുവൈത്ത് സിറ്റി: സിവില്‍ ഐ.ഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ്പില്‍ ഡിജിറ്റൽ അഫിയ കാർഡ് വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്തു. വാര്‍ത്താവിതരണ വിവര സാങ്കേതിക വകുപ്പ് മന്ത്രി മാസൻ അൽ നഹീദ് ഇക്കാര്യം വ്യക്തമാക്കി.
സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സേവനങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.രേഖകളുടെ സാധുത ഉറപ്പുവരുത്താൻ ക്യു.ആർ കോഡ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വൈകാതെ ക്ലിനിക്കുകളിലും ആരോഗ്യ സേവന കേന്ദ്രങ്ങളിലും അഫിയ കാർഡിനുപകരം കുവൈത്ത് മൊബൈല്‍ ഐ.ഡി സ്വീകരിക്കും. ഡ്രൈവിങ് ലൈസൻസ്, ജനന സര്‍ട്ടിഫിക്കറ്റ്, വാഹന രജിസ്ട്രേഷന് ബുക്ക്, കോവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ്, ഫാമിലി വിസ വിവരങ്ങള്‍ തുടങ്ങിയവയുടെ ഡിജിറ്റല്‍ പതിപ്പ് ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതോടെ ഇടപാടുകള്‍ എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.