പുതുവർഷം; ജനുവരി ഒന്നിനും രണ്ടിനും പൊതു അവധി
text_fieldsകുവൈത്ത് സിറ്റി: പുതുവർഷം കണക്കിലെടുത്ത് രാജ്യത്ത് രണ്ടു ദിവസം പൊതുഅവധി. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് അവധി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ല.
ജനുവരി ഒന്ന്, രണ്ട് തിയതികൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ ആയതിനാൽ ജനുവരി ഞായറാഴ്ചയാകും പ്രവൃത്തി ദിനങ്ങൾ പുനഃരാരംഭിക്കുക. വെള്ളി, ശനി ദിവസങ്ങൾ രാജ്യത്ത് വാരാന്ത്യ അവധി ആയതിനാൽ തുടർച്ചയായ നാലുദിവസത്തെ അവധി ലഭിക്കും. അതേസമയം, അടിയന്തിര സ്വഭാവമുള്ള കേന്ദ്രങ്ങൾ തടസ്സമില്ലാതെ പ്രവർത്തനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.