പുതുവർഷാഘോഷം: സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: പുതുവത്സരാഘോഷ പരിപാടികൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം രാജ്യ വ്യാപകമായി സുരക്ഷ ശക്തമാക്കി. മാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കായി പൊലീസ് വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ പ്രധാന റോഡുകളിലും കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചു. രാജ്യത്തിെൻറ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികൾ സംഘടിപ്പിക്കുന്നവരെ പിടികൂടും. സംശയമുള്ള അപ്പാർടുമെൻറുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
തെരുവുകൾ, മാർക്കറ്റ്, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണ സംഘത്തെ മഫ്ടിയിലടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ അതിർത്തി ചെക്ക് പോയൻറുകളും കർശന നിരീക്ഷണത്തിലാണ്. ആഘോഷ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിെൻറ താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം വഴിയും അല്ലാതെയും ഉള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി. തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാൻ കര, കടൽ, വ്യോമ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപെടുന്ന സ്വദേശികൾക്കും വിദേശികൾക്കും മന്ത്രാലയത്തിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.