കെ.ഐ.സി മഹ്ബൂല മേഖല ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മഹ്ബൂല മേഖല 2025-2026 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. അരിഫ്ജാൻ ടെന്റ് ക്യാമ്പിൽ നടന്ന മേഖല കൗൺസിൽ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു.
മേഖലാ ആക്ടിങ് വൈസ് പ്രസിഡന്റ് എ.ജി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി പ്രാർഥന നിർവഹിച്ചു. മേഖല ജനറൽ സെക്രട്ടറി ആദിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹസ്സൻ തഖ്വ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മേഖല സെക്രട്ടറി തസ്ലിം സി.പി നന്ദി പറഞ്ഞു.
ഭാരവാഹികൾ: ആദിൽ വെട്ടുപാറ (പ്രസി), സി.പി. തസ്ലിം (ജന.സെക്ര), റാഷിദ് ചീക്കോട് (ട്രഷ), അമീൻ മുസ് ലിയാർ, മുഹമ്മദ് എ.ജി, ഹസ്സൻ തഖ്വ (വൈ.പ്രസി), നാസർ കാപ്പാട്, അബ്ദുൽ വാഹിദ്, നൗഷാദ് പുന്നക്കൻ (സെക്രട്ടറിമാർ), ഇസ്മായിൽ ഹുദവി, അമീൻ മുസ് ലിയാർ, മുനീർ പെരുമുഖം, മുഹമ്മദ് എ.ജി, ഹസ്സൻ താഖ്വ, സിറാജ് ഇരഞ്ഞിക്കൽ, മുഷ്ത്താഖ് നഹ, അബ്ദുൽ ജലീൽ, ഹനീഫ ഫിന്റാസ്, ഹാരിസ് മുഹമ്മദ്, തൻസീൽ സി.പി, അൻസാർ അല്ലൂർ, അഷ്റഫ് നന്തി (കേന്ദ്ര കൗൺസിലർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.