മെട്രോ മെഡിക്കൽ ഗ്രൂപ് സ്തനാർബുദ ബോധവത്കരണം നടത്തി
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ് സ്തനാർബുദ ബോധവത്കരണ പരിപാടി ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് സ്തനാർബുദ ബോധവത്കരണം സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ മെഡിക്കൽ കെയറിലെ ഗൈനക്കോളജിസ്റ്റ് ഡോ. സി.കെ. സാജിത നേതൃത്വം നൽകി.
സ്തനാർബുദ ലക്ഷണങ്ങൾ, പ്രതിരോധം, നേരത്തെ കണ്ടെത്തൽ, എങ്ങനെ സ്വയം പരിശോധന നടത്താം, അപകട സാധ്യതയുള്ള മുന്നറിയിപ്പ് അടയാളങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിൽ മാമോഗ്രാം സേവനം മെട്രോ മെഡിക്കൽ ഗ്രൂപ് ഉടൻ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക് , മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, ചീഫ് നഴ്സിങ് ഓഫിസർ ജിഷ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം ഉടനീളം എല്ലാ ഡോക്ടർ കൺസൾട്ടേഷനും മെഡിക്കൽ നടപടിക്രമങ്ങൾക്കും 30 ശതമാനം കാഷ്ബാക്കും ഫാർമസി പർച്ചേസുകൾക്ക് 15 ശതമാനം കാഷ്ബാക്കും മെട്രോ നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.