കുവൈത്തിൽ ‘ഓണർ കില്ലിങ്’ നിയമം റദ്ദാക്കാൻ നീക്കം
text_fieldsമന്ത്രി നാസർ അൽ സുമൈത്
കുവൈത്ത് സിറ്റി: വ്യഭിചാരത്തിൽ പിടികൂടപ്പെട്ട ഭാര്യ, മാതാവ്, മകൾ, സഹോദരി എന്നിവരെ കൊല്ലുന്ന പുരുഷന്മാർക്ക് താരതമ്യേന കാഠിന്യം കുറഞ്ഞ ശിക്ഷ ലഭിക്കുന്ന ക്രിമിനൽ നിയമത്തിലെ 153ാം വകുപ്പ് കുവൈത്ത് റദ്ദാക്കാനൊരുങ്ങുന്നു. നീതിന്യായ മന്ത്രി നാസർ അൽ സുമൈത് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ലിംഗഭേദം സൃഷ്ടിക്കുകയും അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ നേരിടുകയും ചെയ്യുന്ന ഈ വകുപ്പ് ഇസ്ലാമിക ശരീഅത്തിൽനിന്ന് ഉരുത്തിരിഞ്ഞതല്ലെന്നും ഇത് റദ്ദാക്കി സ്ത്രീകളുടെ കൊലപാതകങ്ങൾ മറ്റെല്ലാ കൊലക്കേസുകളും പോലെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെയുള്ള എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച നിർദേശം അടുത്ത മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്യും. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി യോജിച്ചുപോകുന്നതാകും കുവൈത്തിലെ നിയമങ്ങളുമെന്ന് മന്ത്രി നാസർ സുമൈത് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.