ഫഹാഹീൽ മദ്റസ ഡ്രൈവർമാരെ ആദരിച്ചു
text_fieldsഫഹാഹീൽ ഇസ്ലാഹി മദ്റസ പിക്നിക്കിൽ വർഷങ്ങളായി
മദ്റസക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഡ്രൈവർമാരെ
ആദരിച്ചപ്പോൾ
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ പിക്നിക്കിൽ വർഷങ്ങളായി മദ്റസക്കു വേണ്ടി സേവനമനുഷ്ഠിക്കുന്ന ഡ്രൈവർമാരെ ആദരിച്ചു. ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കുന്നതിനുള്ള അംഗീകാരവും തുടർന്നും ജാഗ്രത നിലനിർത്താനുള്ള ഉണർത്തലുമായി ആദരം.
മദ്റസ പ്രധാനാധ്യാപകൻ സാജു ചെമ്മനാട് അവതാരകനായി. പി.ടി.എ ഭാരവാഹികളായ അബ്ദുൽ മുനീർ ചൊക്ലി, സിറാജ് കാലടി, നൈസാം, ഷെരീഫ് മംഗഫ്, ആഷിക്ക്, അനൂദ്, ഷെഫീഖ്, ജംഷാദ് എന്നിവർ നേതൃത്വം നൽകി. സമാപന പരിപാടിയിൽ കെ.കെ.ഐ.സി കേന്ദ്ര ഭാരവാഹികളായ സുനാഷ് ഷുക്കൂർ, എൻ.കെ. അബ്ദുൽ സലാം, അസീസ് നരക്കോട്ട്, അസ്ലം കാപ്പാട് എന്നിവർ പങ്കെടുത്തു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബസമേതം പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.