അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിലെ
വിജയികൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് അജ്പക് ട്രാവൻകൂർ അമ്പിളി ദിലി മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. അഹ്മദി ഐ സ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടത്തിയ മത്സരത്തിൽ പ്രഫഷനൽ വിഭാഗത്തിൽ അനീഫ്-ധീരജ് ടീം വിജയികളായി. ഹർഷാന്ത്-സൂര്യകാന്ത് രണ്ടാം സ്ഥാനം നേടി. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ സുബൈർ-ജിബിൻ ടീം ഒന്നാം സ്ഥാനവും ശിവ-രവി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ചിന്റു-സോബിൻ ടീം ഒന്നാം സ്ഥാനവും ജെലാക്സ്-ജിജോയ് ടീം രണ്ടാം സ്ഥാനവും, 85+ വിഭാഗത്തിൽ ഷിബു മലയിൽ-സഞ്ജു ടീം ഒന്നാം സ്ഥാനവും സലീം-നൗഷാദ് ടീം രണ്ടാം സ്ഥാനവും ഇന്റർ ആലപ്പുഴ വിഭാഗത്തിൽ ജഷ്-ജോബിഷ് ടീം ഒന്നാം സ്ഥാനവും വരുൺ-മാത്യു ടീം രണ്ടാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ ഒലിവിയ-മാർഗരറ്റ് ടീം ഒന്നാം സ്ഥാനവും ബ്ലെസി-പിയാ ടീം രണ്ടാം സ്ഥാനവും നേടി.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് വിജയികൾക്ക് അമ്പിളി ദിലി മെമ്മോറിയൽ എവർറോളിങ് ട്രോഫി നൽകി. ഭാരവാഹികളായ ബാബു പനമ്പള്ളി, രാജീവ് നടുവിലെമുറി, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, സുരേഷ് വരിക്കോലിൽ, ലിബു പായിപ്പാടൻ, മനോജ് പരിമണം, മാത്യു ചെന്നിത്തല, അശോകൻ വെൺമണി, രാഹുൽദേവ്, സജീവ് കായംകുളം, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സിബി പുരുഷോത്തമൻ, സാം ആന്റണി, സാറാമ്മ ജോൺസ്, ഷീന മാത്യു, സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യർ, ബിന്ദു ജോൺ, ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, മനോജ് കുമാർ ചെങ്ങന്നൂർ, ശരത് കുടശനാട് എന്നിവർ മറ്റു വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.