നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് 'നൈറ്റിംഗേല്‍സ് ഗാല' വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: ഫര്‍വാനിയ റീജ്യണിലെ ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവടങ്ങളിലെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായമയായ നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് അന്തരാഷ്ട്ര നേഴ്സസ് ദിനത്തോട് അനുബന്ധിച്ച് 'നൈറ്റിംഗേല്‍സ് ഗാല- 2024' സംഘടിപ്പിക്കുന്നു. മേയ് 17 ന് ജലീബ് ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിലാണ് ആഘോഷം. വൈകീട്ട് മൂന്നു മുതൽ പത്ത് മണി വരെയാണ് പരിപാടിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നടനും ഗായകനുമായ മനോജ്. കെ. ജയന് മുഖ്യാഥിതിയായി പങ്കെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫര്‍വാനിയ ഹോസ്പിറ്റലിലെ ഡയറക്ടന്മാരും, മെറ്റോണ്ന്മാരും സംബന്ധിക്കും. വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സീനിയര്‍ നേഴ്സുമാരെ ആദരിക്കും. തുടര്‍ന്ന് മനോജ് കെ.ജയന്റെ ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ നേഴ്സുമാരും, അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, ഡി.കെ. ഗ്രൂപ്പിന്റെ വിവിധ പരിപാടികളും, ഡീലേഴ്സ് ഗ്രൂപ്പിന്റെ ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്.
2016 ല്‍ ആരംഭിച്ച നൈറ്റിംഗേല്‍സ് ഓഫ് കുവൈത്ത് കഴിഞ്ഞ കാലങ്ങളില്‍ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഫര്‍വാനിയ റീജ്യനലിന്റെ കീഴിലുള്ള ഫര്‍വാനിയ ആശുപത്രി കൂടാതെ 22 ക്ലിനിക്കില്‍ നിന്നുമായി 500 ല്‍ അധികം അംഗങ്ങള്‍ സംഘടനക്കുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സിറിള്‍. ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറന്മാരായ എബി ചാക്കോ തോമസ്, സോബിന്‍ തോമസ്, പ്രോഗ്രാം കണ്‍വീനർമാരായ സൗമ്യാ എബ്രാഹം, സുമി ജോണ്‍, സുവനീര്‍ കണ്‍വീനര്‍ ബിന്ദു തങ്കച്ചന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.