ഒമ്പത് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു; കൂടുതൽ സഹകരണത്തിന് കുവൈത്തും-ഒമാനും
text_fieldsകുവൈത്ത് സിറ്റി: പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ച് കുവൈത്തും ഒമാനും. വിവിധ മേഖലകളിൽ ഒമ്പത് ധാരണപത്രങ്ങളും (എം.ഒ.യു) എക്സിക്യൂട്ടിവ് പ്രോഗ്രാമുകളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്തിൽ നടന്ന കുവൈത്ത്-ഒമാൻ കമ്മിറ്റിയുടെ പത്താമത് യോഗത്തിലായിരുന്നു തീരുമാനം.
ടൂറിസം,സംസ്കാരം,കല, മുനിസിപ്പൽ ജോലി, കൃഷി, മത്സ്യബന്ധനം, ഉപഭോക്തൃസംരക്ഷണം, ഭൂഗതാഗതം, ഇസ്ലാമിക് എൻഡോവ്മെന്റ് (ഔഖാഫ്) മേഖലകളിലാണ് ഒപ്പുവെച്ച കരാറുകളും ധാരണപത്രങ്ങളും.കുവൈത്ത് സിവിൽ സർവീസ് കമീഷനും (സി.എസ്.സി) ഒമാൻ തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള കരാർ, സമുദ്ര നാവിഗേഷൻ സംബന്ധിച്ച ധാരണപത്രം എന്നിവ പ്രധാനമാണ്.
ഇതിനു പുറമെ എല്ലാ മേഖലകളിലും സഹകരണം വിപുലീകരിക്കുന്നതിനുള്ള എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലും യോഗം ഒപ്പുവെച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
ഇരുരാജ്യങ്ങളും സാധ്യമായ മേഖലകളിലെ സഹകരണം നടപ്പാക്കൽ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ എന്നിവയും യോഗം ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.