സിവിൽ സ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിങ് ഒമ്പതാമത് അന്താരാഷ്ട്ര ശിൽപശാല സമാപിച്ചു
text_fieldsകുവൈത്ത് സിറ്റി: സിവിൽ സ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിങ്ങിന്റെ ഒമ്പതാമത് അന്താരാഷ്ട്ര ശിൽപശാല സമാപിച്ചു.
മൂന്നു ദിവസങ്ങളിലായി ശൈഖ് ജാബിർ അൽ അഹമ്മദ് കൾചറൽ സെന്ററിൽ നടന്ന ശിൽപശാല പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നോറ മുഹമ്മദ് അൽ മഷാൻ ഉദ്ഘാടനം ചെയ്തു.
രാജ്യാന്തര-പ്രാദേശിക ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഗവേഷകർ, സംരംഭകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. മുനിസിപ്പൽ കൗൺസൽ അംഗം ഡോ.ഹസൻ കമാൽ, കുവൈത്ത് സീസ്മിക് നെറ്റ്വർക്ക് ഡയറക്ടർ ഡോ.അബ്ദുല്ല അൽ ഇനേസി, കെ.ഐ.എസ്.ആർ പ്രോഗ്രാം മാനേജർ ഡോ.ഷൈഖ അൽ സനദ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് ശാസ്ത്രജ്ഞൻ ഡോ.ജാഫറലി പരോൾ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. കുവൈത്തിൽ അടുത്തിടെ നടപ്പിലാക്കിയ സ്മാർട്ട് ബ്രിഡ്ജിനെക്കുറിച്ചാണ് മലയാളി കൂടിയായ ഡോ.ജാഫറലി പരോൾ അവതരിപ്പിച്ചത്.
സ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിങ് സാങ്കേതികവിദ്യകളിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് വികസിപ്പിച്ചെടുത്ത കട്ടിങ് സാങ്കേതികവിദ്യകളും അദ്ദേഹം പങ്കുവെച്ചു. കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ്, കുവൈത്ത് യൂനിവേഴ്സിറ്റി, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്, അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനീയേഴ്സ് എന്നിവ സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
സ്മാർട്ട് സെൻസറുകൾ, വയർലെസ് സെൻസർ നെറ്റ്വർക്കുകൾ, സിഗ്നൽ ഏറ്റെടുക്കലും പ്രോസസിങ്ങും, തത്സമയ ഡാറ്റ കൈമാറ്റം, ഇന്റലിജന്റ് ഇൻഫ്രാസ്ട്രക്ചറൽ ഹെൽത്ത് മോണിറ്ററിങ്ങിനുള്ള മാനേജ്മെന്റ് എന്നിവയിലെ അത്യാധുനികവും ഭാവി സാധ്യതകളും ശിൽപശാല ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.