ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം കെ. രേഖക്ക് നൽകി
text_fieldsകുവൈത്ത് സിറ്റി: സാംസ്കാരിക സംഘടനകൾ മതേതരത്വത്തിൽ ഊന്നിയ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് പാഠമാകണമെന്നും മനുഷ്യന് പ്രാധാന്യം കൽപിക്കാത്ത സമൂഹത്തിൽ ജീവിക്കുക അസാധ്യമാണെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ജനത കൾച്ചറൽ സെൻറർ (ജെ.സി.സി) കുവൈത്തിെൻറ ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം കഥാകാരി കെ. രേഖക്ക് മന്ത്രി കൈമാറി.
വൈക്കം മുഹമ്മദ് ബഷീറിെൻറ സംഭാവനകൾ പുതുതലമുറയെ പഠിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മന്നം മെമ്മോറിയൽ ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ അധ്യക്ഷത വഹിച്ചു.
എൽ.ജെ.ഡി ജനറൽ സെക്രട്ടറിമാരായ ഷേഖ് പി. ഹാരിസ്, വി. സുരേന്ദ്രൻ പിള്ള, കേന്ദ്രസാഹിത്യ അക്കാദമി അംഗം എൽ.വി. ഹരികുമാർ, എൻ.ജി.ഒ സെൻറർ സംസ്ഥാന അധ്യക്ഷൻ പനവൂർ നാസർ, എൽ.ജെ.ഡി തിരുവനന്തപുരം ജില്ല സെക്രട്ടറി എൻ.എം. നായർ, ജൂറി ചെയർമാൻ ബാലു കിരിയത്ത്, ജൂറി അംഗങ്ങളായ പ്രമോദ് പയ്യന്നൂർ, ഫ്രാൻസിസ് മാവേലിക്കര എന്നിവർ സംസാരിച്ചു.
ജെ.സി.സി മിഡിൽ ഈസ്റ്റ് പ്രസിഡൻറ് സഫീർ പി. ഹാരിസ് സ്വാഗതവും ജെ.സി.സി കുവൈത്ത് മുൻ കൾച്ചറൽ സെക്രട്ടറി ഡൊമിനിക് പയ്യപ്പിള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.