മിശ്രിഫിൽ ബൂസ്റ്റർ വാക്സിനെടുക്കാൻ അപ്പോയൻറ്മെൻറ് വേണ്ട
text_fieldsകുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമായ രാജ്യനിവാസികൾ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്ന് ആവർത്തിച്ച് ആരോഗ്യ മന്ത്രാലയം. മിശ്രിഫ് വാക്സിനേഷൻ സെൻററിൽ അപ്പോയൻറ്മെൻറ് എടുക്കാതെ എത്തിയാലും ബൂസ്റ്റർ ഡോസ് നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
18 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയും ബൂസ്റ്റർ വാക്സിൻ നൽകുന്നുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാണ് മൂന്നാം ഡോസ് നൽകുന്നത്. ആദ്യ ഡോസ് ഫൈസർ, ഓക്സ്ഫഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിൽ ഏത് സ്വീകരിച്ചാലും മൂന്നാം ഡോസ് ഫൈസർ ബയോൺടെക്കാണ് നൽകുന്നത്. അതേസമയം, അർബുദ രോഗികൾ, അവയവ മാറ്റം നടത്തിയവർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങി റിസ്ക് ഗ്രൂപ്പിലുള്ളവർക്ക് ആറുമാസം കഴിയാതെയും മൂന്നാം ഡോസ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.