കുവൈത്തിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രിസഭ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കുരുങ്ങുപനി (മങ്കിപോക്സ്) റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രിസഭ വ്യക്തമാക്കി. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സ്ഥിതി വിലയിരുത്തി. സാധ്യമായ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് അറിയിച്ചു. 13 രാജ്യങ്ങളിലായി നൂറിലേറെ ആളുകൾക്ക് ഈ അസുഖം കണ്ടെത്തിയിട്ടുണ്ട്.
ഗൾഫിൽ യു.എ.ഇയിൽ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുവൈത്തും ജാഗ്രതയിലാണ്. രോഗം കണ്ടെത്തിയാൽ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ ലക്ഷണങ്ങൾ പ്രകടമാവുന്ന സന്ദർഭത്തിൽ ഏറ്റവും വേഗത്തിൽ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യാനും രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.