അഗ്നിശമന സംവിധാനങ്ങളില്ല; 15 സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: അഗ്നിശമന സേന വകുപ്പു മുന്നോട്ടുവെക്കുന്ന ചട്ടങ്ങള്‍ പാലിക്കാത്ത 15 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നി സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിെൻറ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ച് തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.