അഗ്നിശമന സംവിധാനങ്ങളില്ല; 24 സ്ഥാപനങ്ങൾ പൂട്ടിച്ചു
text_fieldsകുവൈത്ത് സിറ്റി: അഗ്നിശമന സേന വകുപ്പ് മുന്നോട്ടുവെക്കുന്ന നിയമങ്ങള്‍ പാലിക്കാത്ത 32 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അഗ്നിശമന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ടയറുകൾ, എണ്ണ, മരങ്ങൾ, മറ്റു പെെട്ടന്ന് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ട സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കാർഷിക-മത്സ്യവിഭവ അതോറിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ചൂടേറിയതോടെ രാജ്യത്ത് തീപിടിത്തങ്ങൾ വർധിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും നിയമാനുസൃതമായ അഗ്നി സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. എല്ലാ കെട്ടിടങ്ങൾക്കും ഇത് ബാധകമാണ്. കൺട്രോൾ സംവിധാനം, ഫയർ അലാറം, വെൻറിലേഷൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കെട്ടിടത്തിെൻറ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സ്ഥാപിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.
കുവൈത്ത് അഗ്നിശമന സേനക്ക് വാട്സ്ആപ്പിലൂടെ പരാതിയും നിർദേശങ്ങളും സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും 24 മണിക്കൂറും ഇൗ സേവനം ലഭ്യമാണ്. 6591441 എന്ന നമ്പറിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കും ഇൗ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇതുകൂടാതെ അഗ്നിശമന വകുപ്പിെൻറ 112 എന്ന ഹോട്ട്ലൈൻ നമ്പറിലും മുമ്പത്തെപോലെ ബന്ധപ്പെടാവുന്നതാണ്. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും നിയമങ്ങള്‍ ലംഘിച്ചു തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.