ഇഖാമയില്ല ; കുത്തിവെപ്പെടുക്കാനാകാതെ 1,90,000 പേർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 1,90,000 വിദേശികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ നിവൃത്തിയില്ല. താമസരേഖയില്ലാത്തവരാണ് വാക്സിനെടുക്കാൻ വഴിയില്ലാതെ ആശങ്കയിലുള്ളത്. വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെങ്കിൽ സിവിൽ െഎ.ഡി രേഖകൾ കൂടി സമർപ്പിക്കണം. 1,90,000 വിദേശികൾ അനധികൃതമായി രാജ്യത്ത് കഴിയുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ.
ഇതിൽ 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ഇപ്പോഴും അവസരമുണ്ട്. ഏജൻറുമാരാൽ ചതിക്കപ്പെട്ടും തൊഴിലിടത്തിലെ ബുദ്ധിമുട്ടുകൾ കാരണം ചാടിപ്പോയവരുമാണ് ഇഖാമ നിയമലംഘകരിൽ ഭൂരിഭാഗവും.
മേയ് 15 വരെയാണ് 2020 ജനുവരിക്ക് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് ഇഖാമ നിയമവിധേയമാക്കാൻ അവസരം നൽകുന്ന ഭാഗിക പൊതുമാപ്പ് പ്രാബല്യത്തിലുണ്ടാകുക. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണനയുടെ പേരിൽ പലവട്ടം കാലാവധി നീട്ടിനൽകിയതാണ്.
നിരവധി അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദാക്ഷിണ്യം കാണിക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം.
നിയമലംഘകരെ പിടികൂടി തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താനാണ് പദ്ധതി. നാടുകടത്തൽ കേന്ദ്രത്തിൽ തിരക്ക് ഉണ്ടാവാത്ത വിധം പെെട്ടന്ന് തന്നെ നാടുകടത്തും. പിടികൂടി ഒന്നോ രണ്ടോ ദിവസത്തിനകം നാടുകടത്തുന്ന രീതിയിൽ വ്യോമയാന വകുപ്പിെൻറ സഹകരണം തേടും.
അതേസമയം, രണ്ടുലക്ഷത്തോളം പേർ വാക്സിനെടുക്കാതിരിക്കുന്നത് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിലെ വലിയ പരിമിതിയാണ്. ഭൂരിഭാഗം പേരും വാക്സിനെടുത്താലേ ആർജ്ജിത രോഗപ്രതിരോധ ശേഷി സമൂഹത്തിന് കൈവരൂ. പത്തുലക്ഷത്തോളം പേർ മാത്രമാണ് ഇതുവരെ കുത്തിവെപ്പെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.