സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം ഒഴിവാക്കും
text_fieldsകുവൈത്ത് സിറ്റി: സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം ഒഴിവാക്കാന്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). ഇത് സംബന്ധമായ നിർദേശം പാസി രജിസ്ട്രേഷൻ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജാബർ അൽ കന്ദരി അധികൃതര്‍ക്ക് നല്കി.
ദ്രുതഗതിയിൽ പ്രശ്നം പരിഹരിച്ച് സ്മാർട്ട് കാർഡുകള്‍ വിതരണം ചെയ്യാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
നിലവില്‍ പാസിക്ക് സമര്‍പ്പിക്കുന്ന പുതിയ അപേക്ഷകളില്‍ 24 മുതൽ 48 മണിക്കൂറിനുള്ളിൽ കാർഡുകള്‍ ഇഷ്യൂ ചെയ്യുന്നുണ്ട്. എന്നാല്‍ മേയ് 23 നു മുമ്പ് സമര്‍പ്പിച്ച അപേക്ഷകരുടെ സിവിൽ ഐ.ഡി കാര്‍ഡുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഈ അപേക്ഷകര്‍ പുതിയ അപേക്ഷ നല്‍കണമെന്നും, അഞ്ച് ദീനാര്‍ ഫീസ് നല്‍കേണ്ടതില്ലെന്നും പബ്ലിക് അതോറിറ്റി അധികൃതര്‍ പറഞ്ഞു.
മേയ് മാസത്തിന് മുമ്പായി നല്കിയ അപേക്ഷകരുടെ രണ്ട് ലക്ഷത്തോളം സിവില്‍ ഐ.ഡി കാര്‍ഡുകളാണ് വിതരണം ചെയ്യാനുള്ളത്. ഈ സാഹചര്യത്തിലാണ് മേയ് മാസത്തിന് മുമ്പായി ലഭിച്ച അപേക്ഷകളിൽ വിതരണം നിർത്തി വെക്കാനും പുതിയ അപേക്ഷ സ്വീകരിക്കാനും തീരുമാനിച്ചതെന്ന് അൽ കന്ദരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.