Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉച്ചവിശ്രമ നിയമ ലംഘനം:...

ഉച്ചവിശ്രമ നിയമ ലംഘനം: 12 കമ്പനികൾക്ക് മുന്നറിയിപ്പ്

text_fields
bookmark_border
ഉച്ചവിശ്രമ നിയമ ലംഘനം: 12 കമ്പനികൾക്ക് മുന്നറിയിപ്പ്
cancel
camera_alt

ഉച്ചവിശ്രമ നിയമ ലംഘനം കണ്ടെത്താൻ മാൻപവർ അതോറിറ്റി അധികൃതർ പരിശോധന നടത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച 12 കമ്പനികൾക്ക് മാൻപവർ അതോറിറ്റി മുന്നറിയിപ്പ് നോട്ടീസ് നൽകി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ അൽ മസായിൽ പ്രദേശത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

തൊഴിലാളികളുടെ സുരക്ഷക്കായി ജൂൺ ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനാണ് മുന്നറിയിപ്പ് നൽകിയത്. മാൻപവർ അതോറിറ്റിയുടെ നിരീക്ഷണസംഘം നടത്തിയ പരിശോധനയിലാണ് മസായിൽ പ്രദേശത്തെ കൺസ്ട്രക്ഷൻ സൈറ്റുകളിൽ നിയമലംഘനം കണ്ടെത്തിയത്. പകൽ 11നും നാലിനും ഇടയിൽ പ്രോജക്ട് സൈറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 50 തൊഴിലാളികൾ വിലക്ക് ലംഘിച്ച് ഉച്ചസമയത്ത് ജോലി ചെയ്യുന്നത് കണ്ടെത്തി.

ഇവരെ ജോലിക്ക് നിയോഗിച്ച കമ്പനികൾക്കാണ് മുന്നറിയിപ്പ് നോട്ടീസ് നൽകിയത്. നിയമലംഘനം ആവർത്തിച്ചാൽ കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പരിശോധക സംഘത്തിന് നേതൃത്വം നൽകിയ എൻജിനീയർ ഹുസൈൻ അൽ ബനായി പറഞ്ഞു. ഒരു തൊഴിലാളിക്ക് 100 ദീനാർ എന്ന തോതിൽ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും.

ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കുകയും ഫയൽ റദ്ദാക്കുകയുമാണ് ചെയ്യുക. തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും.

അതേസമയം, തൊഴിലാളികളെകൊണ്ട് നിർബന്ധിച്ചാണ് തൊഴിൽ എടുപ്പിക്കുന്നതെങ്കിൽ കമ്പനികൾക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violation lawNoon break
News Summary - Noon break violation: 12 companies warned
Next Story