ഉച്ചജോലി വിലക്ക്: ഒരാഴ്ചക്കിടെ 500 നിയമലംഘനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന കടുത്ത ചൂട് പരിഗണിച്ച് നടപ്പാക്കിയ ഉച്ചസമയത്തെ പുറംജോലി വിലക്ക് ലംഘിച്ച് നിരവധി പേര് തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നു. ജൂൺ ഒന്നിന് ആരംഭിച്ച നിയന്ത്രണങ്ങൾ 20 ദിവസം പിന്നിടുേമ്പാൾ പിടികൂടിയ നിയമലംഘനങ്ങൾ 500 പിന്നിട്ടു.
ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് സൂര്യതാപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കാൻ പാടില്ല. നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 400ഒാളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 285 കമ്പനികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി.
രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും.
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ജഹ്റ, കാപിറ്റൽ ഗവർണറേറ്റുകളിൽ 66646466, ഹവല്ലി, ഫർവാനിയ 66205229, മുബാറക് അൽ കബീർ 99990930,അഹ്മദി 66080612 എന്നീ നമ്പറുകളിലാണ് അറിയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.