Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനോ​ര്‍ക്ക പ്ര​വാ​സി...

നോ​ര്‍ക്ക പ്ര​വാ​സി കാ​ര്‍ഡു​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
Norka- vacancy
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ള്‍ക്കാ​യി നോ​ര്‍ക്ക റൂ​ട്ട്‌​സ് ഏ​ര്‍പ്പെ​ടു​ത്തി​യ വി​വി​ധ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡു​ക​ള്‍ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്‍റ്സ് ഐ.​ഡി, എ​ന്‍.​ആ​ര്‍.​കെ ഇ​ന്‍ഷു​റ​ന്‍സ്, പ്ര​വാ​സി ര​ക്ഷ ഇ​ൻ​ഷു​റ​ന്‍സ് എ​ന്നീ സേ​വ​ന​ങ്ങ​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. ലോ​ക​ത്തെ​മ്പാ​ടു​മു​ള​ള കേ​ര​ളീ​യ​രാ​യ പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്താ​നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​നും ഉ​ത​കു​ന്ന​തി​നാ​ണ് ഐ.​ഡി കാ​ര്‍ഡ് സേ​വ​നം. വി​ദേ​ശ​ത്ത് ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി​ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന 18 -70നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് നോ​ര്‍ക്ക റൂ​ട്ട്‌​സ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡി​ന് അ​പേ​ക്ഷി​ക്കാം.

വി​ദേ​ശ​പ​ഠ​ന​ത്തി​ന് പോ​കു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്റ്റു​ഡ​ന്റ് ഐ.​ഡി കാ​ര്‍ഡ് ല​ഭി​ക്കും. ആ​റു മാ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ക​യോ, ജോ​ലി​ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സാ​ധു​ത​യു​ള്ള വി​സ, പാ​സ്പോ​ര്‍ട്ട് എ​ന്നി​വ​യു​ള​ള പ്ര​വാ​സി​ക​ള്‍ക്ക് പ്ര​വാ​സി​ര​ക്ഷാ ഇ​ന്‍ഷു​ന്‍സ് പോ​ളി​സി​ക്ക് അ​പേ​ക്ഷി​ക്കാം. മേ​ല്‍ സേ​വ​ന​ങ്ങ​ള്‍ക്ക് ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും.

അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ്

പ്ര​വാ​സി ഐ​ഡി കാ​ർ​ഡി​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ​വ​രെ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കും. അ​പ​ക​ട​ങ്ങ​ളി​ൽ വൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ​യും ല​ഭി​ക്കും. മൂ​ന്നു വ​ർ​ഷ​മാ​ണ് കാ​ർ​ഡി​ന്റെ കാ​ലാ​വ​ധി. 372 രൂ​പ​യാ​ണ് ഇ​തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ൽ അ​ട​ക്കേ​ണ്ട​ത്.

പ്ര​വാ​സി ര​ക്ഷാ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി

13 ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​വാ​സി ര​ക്ഷാ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ ഒ​രു ല​ക്ഷം രൂ​പ​വ​രെ സ​ഹാ​യം ല​ഭി​ക്കും. കു​റ​ഞ്ഞ​ത് ആ​റു മാ​സ​ത്തേ​ക്ക് സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ടും വി​സ​യും ഉ​ള്ള വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തോ ജോ​ലി ചെ​യ്യു​ന്ന​തോ ആ​യ പ്ര​വാ​സി ആ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. പ്രാ​യ​പ​രി​ധി 18-60. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് 649 രൂ​പ (പ്രീ​മി​യം ഉ​ൾ​പ്പെ​ടെ).

അ​പേ​ക്ഷ ഓ​ൺ​ലൈ​ൺ വ​ഴി

നോ​ര്‍ക്ക റൂ​ട്ട്സി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ https://norkaroots.org വ​ഴി സേ​വ​ന​ങ്ങ​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ർ​വി​സ്) അ​ല്ലെ​ങ്കി​ല്‍ നോ​ര്‍ക്ക റൂ​ട്ട്സ് ഹെ​ഡ് ഓ​ഫി​സ് 0471 2770543, 0471 2770528 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Norka Pravasi Cards
Next Story