Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനോര്‍ക്ക റൂട്ട്‌സ്...

നോര്‍ക്ക റൂട്ട്‌സ് പ്രവാസി സംരംഭകത്വ മേള തൃശൂരിൽ

text_fields
bookmark_border
നോര്‍ക്ക റൂട്ട്‌സ് പ്രവാസി സംരംഭകത്വ മേള തൃശൂരിൽ
cancel

കുവൈത്ത് സിറ്റി: വിദേശത്തുനിന്നും മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വയംതൊഴിലോ ബിസിനസ് സംരംഭങ്ങളോ ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അവസരമൊരുക്കുന്നു.

ഇതിനായി സെപ്റ്റംബര്‍ 22, 23 തീയതികളില്‍ തൃശൂരില്‍ പ്രവാസി സംരംഭക മേള സംഘടിപ്പിക്കും. തൃശൂരിലെയും സമീപ ജില്ലകളിലേയും പ്രവാസി സംരംഭകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശരാജ്യത്ത് ജോലി ചെയ്തശേഷം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

മടങ്ങിവന്ന പ്രവാസികള്‍ക്ക് സംരംഭകത്വ സഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പ ലഭിക്കുക. പ്രവാസി വനിതകള്‍ക്ക് വനിത വികസന കോർപറേഷന്‍ വഴിയും, പിന്നാക്ക വിഭാഗക്കാര്‍ക്ക് പിന്നാക്ക വിഭാഗ വികസന കോർപറേഷന്‍ വഴിയും കുറഞ്ഞ പലിശ നിരക്കില്‍ സംരംഭക വായ്പകള്‍ക്കും അവസരമുണ്ട്.

മേളയില്‍ പങ്കെടുക്കാന്‍ താൽപര്യമുളളവര്‍ സെപ്റ്റംബര്‍ 20 നു മുമ്പായി നോര്‍ക്ക റൂട്ട്‌സ് വെബ്സൈറ്റ് (www.norkaroots.org) വഴി അപേക്ഷ നല്‍കണം. വെബ്സൈറ്റിലെ സ്‌കീമുകള്‍ വിഭാഗത്തില്‍ നിന്നും NDPREM തിരഞ്ഞെടുത്ത് അതുവഴിയാണ് അപേക്ഷ നല്‍കേണ്ടത്.

നോര്‍ക്ക റൂട്ട്‌സിന്റെ NDPREM പദ്ധതി പ്രകാരം പ്രവാസി സംരംഭകര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകൾ ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും 15 ശതമാനം മൂലധന സബ്‌സിഡിയും പദ്ധതി പ്രകാരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം. +91-18004253939. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - Norka Roots Pravasi Entrepreneurship Fair in Thrissur
Next Story