മികച്ച നൂറു വിമാനത്താവളങ്ങളിൽ കുവൈത്ത് ഇല്ല
text_fieldsകുവൈത്ത് സിറ്റി: ലോകത്തിലെ മികച്ച നൂറുവിമാനത്താവളങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഇല്ല.സ്കൈ ട്രാക്സ് ഇൻറർനാഷനൽ ഒാർഗനൈസേഷനാണ് പട്ടിക തയാറാക്കിയത്. കഴിഞ്ഞ വർഷം മൂന്നാമതായിരുന്ന ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തി. 25ാം സ്ഥാനമുണ്ടായിരുന്ന ദുബൈ വിമാനത്താവളം 19ാം സ്ഥാനത്തേക്ക് മുന്നേറി.
136ാം സ്ഥാനത്തായിരുന്ന ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം 50ാം സ്ഥാനത്തേക്ക് കയറി. മസ്കത്ത്വിമാനത്താവളം 56ാം സ്ഥാനത്താണ്. ജപ്പാനിലെ ഹനേട വിമാനത്താവളമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.