Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഗ്നി സു​ര​ക്ഷ...

അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല; 32 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
അ​ട​ച്ചു​പൂ​ട്ട​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു
cancel
camera_alt

ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു​പൂ​ട്ട​ൽ നോ​ട്ടീ​സ് പ​തി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ഗ്നി സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്നു. ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് 32 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ട​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. അ​ഗ്നി​ശ​മ​ന ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്റ്റോ​റു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് അ​റി​യി​ച്ചു. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​യ​ർ ഫോ​ഴ്‌​സ് നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷ​വും സു​ര​ക്ഷാ, അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു കൂ​ടി​യാ​ണ് ന​ട​പ​ടി.

രാ​ജ്യ​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​ന്ന​തി​നാ​ൽ തീ​പി​ടി​ത്ത കേ​സു​ക​ളും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നെ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsEstablishmentsFire Safety Measures
News Summary - Not taken Fire safety measures- 32 establishments were closed
Next Story