അപ്ഡേറ്റ് ചെയ്തില്ല; 207 പേരുടെ വിലാസങ്ങൾ നീക്കി
text_fieldsകുവൈത്ത് സിറ്റി: സിവില്‍ ഐ.ഡിയിൽ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം 207 പേരുടെ പഴയ വിലാസങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവില്‍ ഐ.ഡിയിൽ നിന്ന് നീക്കി. കെട്ടിടങ്ങള്‍ പൊളിച്ചതിനെ തുടര്‍ന്ന് ഇവരുടെ പഴയ വിലാസങ്ങൾ നഷ്ടപ്പെട്ടതോടെയാണ് വിലാസം ഒഴിവാക്കിയത്.
പുതിയ വിലാസം രജിസ്റ്റർ ചെയ്യാൻ ഇവര്‍ക്ക് 30 ദിവസം സമയം അനുവദിച്ചു. നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഇവർ പുതിയ വിലാസം രജിസ്റ്റർ ചെയ്യണം. ആവശ്യമായ രേഖകൾ സഹിതം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫിസിൽ (പാസി) എത്തി പുതിയ വിലാസം രജിസ്റ്റർ ചെയ്യാം.
സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയും നടപടിക്രമങ്ങൾ പൂർത്തീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. വിലാസം പാസിയുടെ വെബ്സൈറ്റ് വഴി പരിശോധിച്ച് ഉറപ്പാക്കാം. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ 100 ദിനാർ പിഴ അടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.