അപ്ഡേറ്റ് ചെയ്തില്ല; 408 പേരുടെ വിലാസങ്ങൾകൂടി നീക്കി
text_fieldsകുവൈത്ത് സിറ്റി: വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത 408 പേരുടെ വിലാസങ്ങൾ കൂടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) രേഖകളിൽ നിന്ന് നീക്കി. ഈ വ്യക്തികൾ നേരത്തേ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിക്കൽ, കെട്ടിട ഉടമകൾ നൽകിയ വിവരങ്ങൾ എന്നിവ കണക്കിലെടുത്താണ് നടപടി.
രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ചു. അപ്ഡേറ്റ് സുഗമമാക്കുന്നതിന് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ നൽകണം.
നിശ്ചിത സമയപരിധിക്കുള്ളിൽ അവരുടെ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ അടക്കമുള്ള നടപടികൾ നേരിടേണ്ടി വന്നേക്കാം. വിലാസങ്ങൾ നീക്കം ചെയ്യപ്പെട്ട വ്യക്തികളോട് വിവരങ്ങൾ പുതുക്കാനും പിഴകൾ ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.