‘നോട്ടം- 2023’ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് 10ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം- 2023’ വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടു മുതൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ അബ്ബാസിയയിലാണ് ഫെസ്റ്റിവൽ.
സിനിമ താരം ജയൻ ചേർത്തല മുഖ്യാതിഥിയാകും. മുൻ എം.എൽ.എ സത്യൻ മൊകേരി മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫിലിം നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ഛായാഗ്രാഹകൻ സണ്ണി ജോസഫ്, സിനിമ താരം സജിത മഠത്തിൽ എന്നിവർ ജൂറി അംഗങ്ങളായി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും. ഡോ. ദർശന ശ്രീധർ മേള ഓപൺ ഫോറത്തിൽ പ്രവാസികളുടെ സിനിമ സംസ്കാരത്തെക്കുറിച്ചും നോട്ടം- 2023ൽ മത്സരിച്ച സിനിമകളെക്കുറിച്ചും സംസാരിക്കും.
പ്രദർശന വിഭാഗം, മത്സര വിഭാഗം, ഓപൺ ഫോറം എന്നിങ്ങനെയായി മേളയെ തരം തിരിച്ചിട്ടുണ്ട്. സ്റ്റുഡന്റ്സ് കാറ്റഗറിയിലുള്ള മൂന്നു സിനിമകൾ ഉൾപ്പെടെ 30 സിനിമകളാണ് ഇത്തവണ മത്സര വിഭാഗത്തിൽ ഉള്ളത്. കുവൈത്തിൽ നിന്നുതന്നെയാണ് ഭൂരിഭാഗം സിനിമകളും. നാട്ടിൽനിന്നും മറ്റു ജി.സി.സിയിൽ നിന്നുമുള്ള സിനിമകളും മത്സര വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്.
സിനിമപ്രേമികൾക്കായി ശനിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക് ഷോപ് അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതിയുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 00965- 97287058, 55831679, 60753530, 65770822, 99647998, 99852494.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.