മൂന്നു മാസമായി ശമ്പളമില്ലാതെ നൂറോളം മലയാളി നഴ്സുമാർ
text_fieldsകുവൈത്ത് സിറ്റി: മൂന്നു മാസമായി ശമ്പളവും ഒന്നര മാസത്തിലേറെയായി ഇഖാമയും ഇല്ലാതെ നൂറോളം മലയാളി നഴ്സുമാർ ദുരിതത്തിൽ. സർക്കാർ ആശുപത്രികളിൽ അസിസ്റ്റൻറ് നഴ്സുമാരായി കരാർ ജോലി ചെയ്തിരുന്ന താരിക് അൽ അവദി കമ്പനിയിലെ നൂറോളം മലയാളി നഴ്സുമാരാണ് ദുരിതത്തിലായത്.
വെൽഫെയർ കേരള കുവൈത്തിെൻറ ഇടപെടലിനൊടുവിൽ 21 പേരുടെ യാത്രാ രേഖകൾ ശരിയായിക്കിട്ടി. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് നഴ്സുമാർക്ക് വിനയായത്. വെൽഫെയർ കേരള നേതാക്കൾ ശുഉൗൻ ഓഫിസിൽ നടത്തിയ ഇടപെടൽ വഴി നിരവധി പേർക്ക് റിലീസ് കിട്ടി.
കുവൈത്തി അഭിഭാഷകെൻറ സഹായത്തോടെ നിയമപരമായ ഇടപെടലും സമാന്തരമായി നടക്കുന്നു. ബാക്കിയുള്ള 50ഓളം ആളുകൾ നാട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. കമ്പനിയിൽനിന്ന് ഇവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും മറ്റും നിയമപരമായി വാങ്ങി കൊടുക്കുവാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.