നഴ്സറി, ഒന്നാം ക്ലാസ് അധ്യയനത്തിന് തുടക്കം: നവാഗതരായ 87,111 കുരുന്നുകൾ ഇന്ന് അക്ഷരമുറ്റത്തേക്ക്
text_fieldsകുവൈത്ത് സിറ്റി: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനു പിന്നാലെ രാജ്യത്ത് 87,111 വിദ്യാർഥിക ള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി ഞായറാഴ്ച അക്ഷരമുറ്റത്തേക്ക് എത്തും. നഴ്സറി തല ത്തിലേക്കും ഒന്നാം ക്ലാസ് തലത്തിലേക്കും ചേരുന്ന വിദ്യാർഥികളുടെ കണക്കാണിത്. കുെവെത ്ത് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേതൃത്വത്തില്‍ പുതിയ വിദ്യാർഥികളെ സ്വീകരിക്കുമ െന്നും ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിവിധ പ്ര ദേശങ്ങളിലുള്ള 196 നഴ്സറികളിലേക്ക് 31,558 വിദ്യാർഥികളാണ് പുതുതായി ചേരുന്നത്. ഒന്നാം ക്ലാസിലേക്ക് 1,48,866 വിദ്യാർഥികൾ പുതുതായി പ്രവേശനം നേടും. ഇതില്‍ 1,26,362 കുവൈത്തി വിദ്യാർഥികളാണ്. നിലവില്‍ മിഡില്‍ സ്കൂള്‍ തലത്തില്‍ 1,26,056 വിദ്യാർഥികളാണ് രാജ്യത്ത് വിദ്യാഭ്യാസം കരസ്ഥമാക്കുന്നത്. സെക്കൻഡറി തലത്തിലാകെട്ട 81,491 വിദ്യാർഥികളുമാണെന്ന് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നു.
മതസ്ഥാപനങ്ങളിലെ മിഡില്‍ സ്കൂള്‍ തലത്തില്‍ 1019 വിദ്യാർഥികളും സെക്കൻഡറി തലത്തില്‍ 1138 വിദ്യാർഥികള്‍ പ്രവേശനം നേടിയതായും മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകളിലും മറ്റും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സുരക്ഷക്ക് മുൻകരുതൽ നൽകിയുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. സ്കൂൾ വാഹനമോടിക്കുന്നവർ ഇക്കുറി അൽപമൊന്ന് വിയർക്കേണ്ടി വരും. അപകടങ്ങൾ ഒഴിവാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിരവധി കർശന നിർദേശങ്ങളാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. നിർദേശാനുസരണമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തി എന്ന് ഉറപ്പാക്കി വേണം കുട്ടികളെ സ്വീകരിക്കാനായി വാഹനമെടുക്കാൻ.
കുരുന്നു കുട്ടികൾക്കായുള്ള വസ്ത്രങ്ങളും പഠനോപകരണങ്ങളും വാങ്ങുന്ന തിരക്കിലായിരുന്നു രക്ഷിതാക്കൾ. വൻകിട ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പുകൾ മികച്ച വിലയിൽ ഉൽപന്നങ്ങളുമായി ബാക് ടു സ്കൂൾ കാമ്പയിനുകൾ നടത്തുന്നുണ്ട്. ഏതുതരം ബജറ്റിനും ഉതകും വിധമുള്ള വൈവിധ്യമാർന്ന ശ്രേണിയിലെ ബാഗുകളും കളറിങ് ഉപകരണങ്ങളും മറ്റുമാണ് വൻതോതിൽ എത്തിച്ചിരിക്കുന്നത്. ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും നിരവധി ഉൽപന്നങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. താരതമ്യേന ഓഫറുകൾക്കനുസൃതമായി വില കുറഞ്ഞ ഇനങ്ങൾ കൊണ്ട് സ്കൂൾ ബാഗ് നിറക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കൾ. അധികരിക്കുന്ന ചെലവിനൊപ്പം മാസാവസാനം കൂടിയായതിനാൽ വലിയൊരു തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഇടത്തരം ജോലിക്കാരായവർ. എങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മറ്റെന്തിനേക്കാളേറെ പ്രാധാന്യം കൊടുക്കുന്നതിനാൽ ഒന്നിനും ഒരു കുറവും വരുത്താതെ സാമഗ്രികളെല്ലാം വാങ്ങാൻ തന്നെയാണ് തീരുമാനം. പുതിയ അധ്യയന വര്‍ഷത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമീദ് അല്‍ അസ്മിയും പ്രിതിനിധി സംഘവും പുതുതായി ആരംഭിക്കുന്ന സ്കൂളുകളിൽ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു.
സ്കൂളുകളുടെ ഭൗതികസാഹചര്യങ്ങൾ കുറ്റമറ്റതാണോ എന്ന പരിശോധനയായിരുന്നു മുഖ്യം. പുതിയ അധ്യയന വര്‍ഷത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍, വൃത്തി, സുരക്ഷ, ലൈബ്രറി, എ.സി കെട്ടിടം, ജലവൈദ്യുതി എന്നിവ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായായിരുന്നു സന്ദര്‍ശനം. സ്കൂള്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. സഊദ് അല്‍ ഹര്‍ബി, പെതു വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഉസാമ അല്‍ സുല്‍ത്താന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആസൂത്രണ അണ്ടര്‍ സെക്രട്ടറി യാസീന്‍ അല്‍ യാസിന് തുടങ്ങിയ നിരവധി ഉദ്യോഗസ്ഥന്മാര് അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളുടെയും ഓഡിറ്റ് പൂര്‍ത്തിയാക്കിയതായി മന്ത്രാലയം അഡ്മിനിസ്ട്രേറ്റിവ് കാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗൈസ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും 80,000 ജീവനക്കാരുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അവ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.