നഴ്സസ് ദിനം: ആശംസ അറിയിച്ച് അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ സിബി ജോർജ്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് നഴ്സിങ് സമൂഹത്തിന് ആശംസ അറിയിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. മുൻ മാതൃകയില്ലാത്ത മഹാമാരിയിൽ ത്യാഗനിർഭരമായ സേവനത്തിലൂടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞു.
ഇന്ത്യയിലും കുവൈത്തിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും നിരവധി ആരോഗ്യ പ്രവർത്തകർക്ക് ഇൗ പോരാട്ടത്തിൽ ജീവൻ ബലി നൽകേണ്ടി വന്നു. അവരെ ആദരിക്കുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി പ്രാർഥിക്കുകയും ചെയ്യുന്നു. ദീർഘ മണിക്കൂറുകൾ പി.പി.ഇ കിറ്റിനകത്ത് വലിയ പ്രയാസത്തോടെ നിൽക്കുകയും ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങൾ അനുഭവിക്കുകയും ചെയ്ത് നൽകുന്ന സേവനത്തിന് സർക്കാറിനും ജനങ്ങൾക്കും വേണ്ടി നന്ദി അറിയിക്കുകയാണ്. നിങ്ങളാണ് യഥാർഥ താരങ്ങൾ. നിങ്ങളുടെ ധീരതയും അലിവും നിരവധി രോഗികൾക്ക് ആശ്വാസമേകുന്നു. കുടുംബത്തെയും ഉറ്റവരെയും വിട്ട് എത്തുന്ന രോഗികൾക്ക് ആരോഗ്യ പ്രവർത്തകർ നൽകുന്ന സ്നേഹവും കാരുണ്യവും പരിചരണവും വിലമതിക്കാനാകാത്തതാണെന്നും അംബാസഡർ സിബി ജോർജ് കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.