കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ കൊണ്ടുവരും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്ന് 700ലേറെ നഴ്സുമാരെ കൊണ്ടുവരാനാണ് ആലോചനയെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഡിസംബർ അവസാനത്തോടെ ഇവരെ കുവൈത്തിലെത്തിക്കും.
ജനുവരിയിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്മെൻറ്. വികസിപ്പിച്ച സബാഹ് ആശുപത്രി, പകർച്ചരോഗ ആശുപത്രി, ക്ലിനിക്കുകൾ എന്നിവയിലേക്കാണ് നഴ്സുമാരെ ആവശ്യമുള്ളത്. കുറച്ചുപേരെ ആരോഗ്യമന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാർ കമ്പനികളിലൂടെയുമാണ് കൊണ്ടുവരുന്നത്. സ്ഥിരനിയമനത്തിനുപകരം കരാർ നിയമനത്തിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.
കരാർ നിയമനമായാൽ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടിവരില്ല എന്നതാണ് അധികൃതർ കാണുന്ന നേട്ടം. വിദേശത്തുനിന്ന് എത്തുന്ന നഴ്സുമാരിൽ ഏറെയും നാലോ അഞ്ചോ വർഷത്തെ സേവനത്തിനുശേഷം കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറിപ്പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നു. നഴ്സ് ക്ഷാമം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ വലക്കുന്നുണ്ട്.
പുതിയ ആശുപത്രികളിലും നിലവിലെ ആശുപത്രി വികസിക്കുേമ്പാഴും ധാരാളം ഒഴിവുകളുണ്ട്. ഇതിൽ സ്വദേശികൾക്കാണ് മുൻഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. സിവിൽ സർവിസ് കമീഷൻ വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് ഇക്കാര്യത്തിൽ ഇളവ് വേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറയും മന്ത്രാലയത്തിെൻറയും അഭ്യർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.