ഇൻഫോക് നഴ്സസ് ദിനാഘോഷം
text_fieldsഅബ്ബാസിയ: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ഫ്ലോറൻസ് നൈറ്റിംഗേലിെൻറ സ്മരണയിൽ ‘ഫ്ലോറൻസ് ഫിയസ്റ്റ’ എന്ന പേരിൽ നടന്ന പരിപാടി ഫർവാനിയ ഗവർണറുടെ പ്രതിനിധി ജനറൽ അലി ഹംദാൻ അൽ ദൈഹാനി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ മറീന ഹാളിൽ നടന്ന പരിപാടിയിൽ നഴ്സുമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തഞ്ഞൂറോളം പേർ കത്തിച്ച മെഴുകുതിരികൾ ൈകയിലേന്തി നൈറ്റിംഗേൽ പ്രതിജ്ഞ എടുത്തു.
ചടങ്ങിൽ ഇൻഫോക് പ്രസിഡൻറ് കെ.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി -ലേബർ സെക്കൻഡ് സെക്രട്ടറി, യു.എസ്. സിബി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അഭയ് പട്വാനി, അൽ ജഹ്റ ആശുപത്രി അസി. നഴ്സിങ് ഡയറക്ടർ ഷേർളി പി. അലക്സ്, ഹെഡ് നഴ്സ് ലിസിയമ്മ ജോൺ എന്നിവർ സംസാരിച്ചു. ബിബിൻ ജോർജ് സ്വാഗതവും ആേൻറാ കെ. വർക്കി നന്ദിയും പറഞ്ഞു.
ഇൻഫോക് മിറർ എന്ന പേരിൽ തയാറാക്കിയ നഴ്സസ് ദിന സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. നിബിൻ നിറവത്ത് അവതരിപ്പിച്ച സൈക്കോളജിക്കൽ എൻറർടെയ്ൻമെൻറ് ഷോ, ഇൻഫോക് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.