കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ച ഫലപ്രദം –മന്ത്രി രാമകൃഷ്ണൻ
text_fieldsകുവൈത്ത് സിറ്റി: നഴ്സിങ് റിക്രൂട്ട്മെൻറ് വിഷയത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി മാജിത അൽ ഖഹ്താനുമായി കേരള തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ ചർച്ച നടത്തി. ചർച്ച ഫലപ്രദമായിരുന്നെന്നും സർക്കാർ ഏജൻസി വഴി നേരിട്ട് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം സന്നദ്ധത അറിയിച്ചതായും മന്ത്രി രാമകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ യോഗ്യരായ നഴ്സുമാർക്ക് കേരളത്തിനു പുറത്തും ജോലി കണ്ടെത്താൻ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കുവൈത്തിൽ ആരോഗ്യ മന്ത്രാലയവുമായി ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച ക്രിയാത്കമായിരുന്നു. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട തുടർ നടപടികൾ എംബസി വഴി ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. അതോടെ കൂടുതൽ നഴ്സുമാരെ അവർക്ക് ആവശ്യമായി വരും. ഇൗ ഒഴിവുകളിലേക്ക് സർക്കാർ ഏജൻസികൾ വഴിയുള്ള റിക്രൂട്ട്മെൻറിനാണ് അവർ താൽപര്യപ്പെടുന്നത്.
ആരോഗ്യ മന്ത്രിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും മന്ത്രാലയം അണ്ടർ സെക്രട്ടറി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. ഇതിെൻറ തുടർന്നുള്ള കാര്യങ്ങൾക്കായി കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹുമായി ബന്ധപ്പെടും. കുവൈത്തിൽ നേരേത്ത എത്തി ജോലിയും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്ന 80 നഴ്സുമാരുടെ പ്രശ്നവും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. സഹകരണാത്മകമായ നിലപാടാണ് ഇൗ വിഷയത്തിലും കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
റിക്രൂട്ട്മെൻറ് സർക്കാർ ഏജൻസിയായ ഒഡെപെക് വഴിയാകുന്നതോടെ സർവിസ് ചാർജ് ആയി 20000 രൂപമാത്രമാണ് ഉദ്യോഗാർഥികൾക്ക് ചെലവ് വരിക. 20 ലക്ഷം രൂപവരെ കൈക്കൂലി ഇൗടാക്കി ഏജൻസികൾ റിക്രൂട്ട്മെൻറ് നടത്തിയിരുന്ന സ്ഥാനത്താണിത്.
ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡെപെക്) ചെയർമാൻ എൻ. ശശിധരൻ നായർ, എം.ഡി ശ്രീറാം വെങ്കട്ടരാമൻ, ജനറൽ മാനേജർ സജു സുലോചന സോമദേവ്, ഇന്ത്യൻ എംബസി പ്രതിനിധി യു.എസ്. സിബി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.